അയോധ്യ വിധി ആരുടെയും ജയമോ പരാജയമോ ആയി കാണരുത്: പ്രധാനമന്ത്രി


ന്യൂഡൽഹി: രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിലെ സുപ്രീംകോടതി വിധി ആരുടെയും ജയമോ പരാജയമോ ആയി കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമനിൽ വിശ്വസിച്ചാലും റഹീമിൽ വിശ്വസിച്ചാലും ദേശഭക്തി നാം നിലനിർത്തണം. സമാധാനവും സംയമനവും പുലർത്തണമെന്നും മോദി ആഹ്വാനം ചെയ്തു. ഏതൊരു തർക്കവും ഉചിതമായ നിയമ പ്രക്രിയയുടെ പരിഹരിക്കാനാകുമെന്ന് ഇത് എടുത്തുകാണിക്കുന്നു. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് വ്യക്തമാക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

rn

രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിൽ തർക്കഭൂമിയിൽ ക്ഷേത്രം നിർമിക്കാൻ സുപ്രീംകോടതി ഇന്ന് അനുമതി നൽകി. മസ്ജിദ് നിർമിക്കാൻ പകരം അഞ്ച് ഏക്കർ തർക്കഭൂമിക്കു പുറത്ത് അയോധ്യയിൽത്തന്നെ അനുവദിക്കാനും കോടതി ഉത്തരവിട്ടു. 2.77 ഏക്കർ തർക്കഭൂമിയാണ് ക്ഷേത്രനിർമാണത്തിന് വിട്ടുകൊടുത്തിരിക്കുന്നത്. അതേസമയം, കേസിൽ കക്ഷിയായ ആർക്കും കോടതി സ്ഥലം വിട്ടുകൊടുത്തില്ല.

You might also like

Most Viewed