അയോധ്യ; വിധി എല്ലാവരും ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിലെ സുപ്രീംകോടതി വിധി എല്ലാവരും ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി വിധിയിലുള്ള പ്രതികരണങ്ങള്‍ നാടിന്‍റെ ഐക്യവും സമാധാനവും സംരക്ഷിച്ചുള്ളതാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിൽ തർക്കഭൂമിയിൽ ക്ഷേത്രം നിർമിക്കാൻ അനുമതി നൽകിയാണ് സുപ്രീം കോടതി വിധി. മസ്ജിദ് നിർമിക്കാൻ പകരം അഞ്ച്ഏക്കർ തർക്കഭൂമിക്കു പുറത്ത് അയോധ്യയിൽത്തന്നെ അനുവദിക്കാനും കോടതി ഉത്തരവിട്ടു. 2.77 ഏക്കർ തർക്കഭൂമിയാണ് ക്ഷേത്രനിർമാണത്തിന് വിട്ടുകൊടുത്തിരിക്കുന്നത്. അതേസമയം, കേസിൽ കക്ഷിയായ ആർക്കും കോടതി സ്ഥലം വിട്ടുകൊടുത്തില്ല.

You might also like

Most Viewed