യു.എ.ഇ പ്രസിഡണ്ട് ശൈഖ് ഖലീഫയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചു

ന്യൂഡൽഹി: യു.എ.ഇ പ്രസിഡണ്ട് സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചു. ശൈഖ് ഖലീഫയുടെ ഭരണനേതൃത്വത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദവും പങ്കാളിത്തവും കൂടുതല്‍ ദൃഢമാകുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ചേര്‍ന്ന സുപ്രീം കൗണ്‍സില്‍ യോഗത്തിലാണ് ശൈഖ് ഖലീഫയെ പ്രസിഡണ്ടായി തെരഞ്ഞെടുത്തത്. ഇത് നാലാം തവണയാണ് അദ്ദേഹം യു.എ.ഇയുടെ പ്രസിഡണ്ട് സ്ഥാനത്തെത്തുന്നത്. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്റെ മരണശേഷം 2004 നവംബര്‍ മൂന്നിനാണ് ശൈഖ് ഖലീഫ ബിന്‍ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ യു.എ.ഇയുടെ പ്രസിഡണ്ടായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്.