കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധി: അധിക സ്വർണം സ്വയം വെളിപ്പെടുത്താനുള്ള പദ്ധതിയുമായി സർക്കാർ


ന്യൂഡൽഹി: കൈവശം വെക്കാവുന്ന സ്വർണത്തിന് പരിധി നിശ്ചയിക്കാനും കണക്കിൽപ്പെടാത്ത സ്വർണം സൂക്ഷിക്കുന്നവർക്ക് അക്കാര്യം സ്വയം വെളിപ്പെടുത്താനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ. നിശ്ചിത അളവിൽ കൂടുതൽ സ്വർണം സൂക്ഷിച്ചിരിക്കുന്നവർക്ക് നികുതിയടച്ച് നടപടികളിൽ നിന്ന് ഒഴിവാകാമെന്നാണ് സർക്കാർ വാഗ്ദാനം. പദ്ധതി ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്. 

അതേസമയം, കൈവശം വെക്കാവുന്ന സ്വർണത്തിന് പരിധി നിശ്ചയിക്കലല്ല, നിലവിൽ കൈവശമുള്ള സ്വർണത്തിന്റെ അളവ് വെളിപ്പെടുത്തലാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സ്വർണവിപണിയുമായി അടുത്തവൃത്തങ്ങൾ പറയുന്നു. പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ ഇതേക്കുറിച്ച് അവ്യക്തത നിലനിൽക്കുന്നുമുണ്ട്. പദ്ധതി കാലാവധിക്കു ശേഷം കണ്ടുകെട്ടുന്ന സ്വർണത്തിനു മുകളിൽ വൻതുക പിഴ ചുമത്തും. വിവാഹിതകളായ സ്ത്രീകളെ നിശ്ചിത അളവു വരെ സ്വർണം സൂക്ഷിക്കാൻ അനുവദിക്കും. പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്രധനകാര്യ മന്ത്രാലയവും ചേർന്നാണ് പദ്ധതി രൂപവത്കരിച്ചിരിക്കുന്നത്. നിശ്ചിത പരിധിയിൽ കൂടുതൽ സ്വർണം സൂക്ഷിക്കുന്നവർ മാത്രം വെളിപ്പെടുത്തിയാൽ മതിയാകും. സ്വർണത്തിന്റെ മൂല്യം സർക്കാർ ഉടൻ കണക്കാക്കില്ല. മൂല്യം കണക്കാക്കാൻ സർക്കാർ ആളിനെ നിയോഗിക്കും.

വിവാഹിതകളായ സ്ത്രീകൾക്ക് കൈവശം സൂക്ഷിക്കാവുന്ന സ്വർണത്തിന്റെ പരിധിയിൽ ഇളവു നൽകും. പദ്ധതിയുടെ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed