കടലാക്രമണം രൂക്ഷം; പൊന്നാനിയിൽ 20 വീടുകളിൽ വെള്ളം കയറി
മലപ്പുറം: മഹാ ചുഴലിക്കാറ്റിനെ തുടർന്ന് മലപ്പുറം പൊന്നാനിയിൽ കടലാക്രമണം രൂക്ഷം. ഇരുപതോളം വീടുകളിൽ വെള്ളം കയറി. ഇവരെ ക്യാന്പിലേക്കു മാറ്റിയതായി അധികൃതർ അറിയിച്ചു. എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളിലും കടൽക്ഷോഭം രൂക്ഷമായിരിക്കുകയാണ്. ഇതിനോടകം മുന്നൂറിലധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.നായരന്പലം, എടവനക്കാട്, ചെല്ലാനം ഭാഗങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. താന്തോന്നി തുരത്തിലും വെള്ളം കയറി. കടൽക്ഷോഭത്തിൽ ഫോർട്ട് കൊച്ചിയിൽ പതിനഞ്ചിലേറെ മത്സ്യബന്ധന ബോട്ടുകളും തകർന്നു. എറണാകുളം തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

