മധ്യപ്രദേശിലെ വാഹനാപകടത്തിൽ നാല് ഹോക്കി താരങ്ങൾ മരിച്ചു: മൂന്ന് പേർക്ക് പരിക്ക്
ഭോപ്പാൽ: മധ്യപ്രദേശിലെ ഹൊഷംഗബാദിലുണ്ടായ വാഹനാപകടത്തിൽ നാല് ഹോക്കി താരങ്ങൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. മധ്യപ്രദേശ് ഹോക്കി അക്കാദമിയിൽ പരിശീലനം നടത്തുന്ന താരങ്ങളാണ് അപകടത്തിൽപെട്ടത്. താരങ്ങൾ സഞ്ചരിച്ച കാർ റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. ധയാൻ ചന്ദ്ര ട്രോഫിയിൽ പങ്കെടുക്കാൻ ഇറ്റാർസിയിൽനിന്നും ഹൊഷംഗബാദിലേക്കു വരികയായിരുന്നു താരങ്ങൾ.

