മാർക്ക് കൂട്ടിനൽകി തോറ്റവരെ ജയിപ്പിക്കുന്ന മന്ത്രിക്കെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: അദാലത്തിലൂടെ മാർക്ക് കൂട്ടിനൽകി തോറ്റവരെ ജയിപ്പിക്കുന്ന മന്ത്രി കെ.ടി.ജലീലിനെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ച് കെ.ടി.ജലീൽ ജുഡീഷ്യൽ അന്വേഷണം നേരിടണമെന്നും സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എം.ജി.സർവ്വകലാശാലയിലെ എൻജിനീയറിംഗ വിദ്യാർത്ഥിക്ക് അദാലത്തിലൂടെ മാർക്ക് കൂട്ടി നൽകാൻ മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇത് സർവകലാശാല അധികൃതർ തള്ളിയപ്പോൾ വിഷയം സിൻഡിക്കേറ്റിൽ അവതരിപ്പിച്ചു. ഔട്ട് ഓഫ് അജൻഡയായാണ് വിഷയം അവതരിപ്പിച്ചത്. തുടർന്ന് ഒരുവിഷയത്തിൽ തോറ്റ എല്ലാവർക്കും മോഡറേഷന് പുറമേ അഞ്ച് മാർക്ക് കൂട്ടിനൽകാനായിരുന്നു സിൻഡിക്കേറ്റിന്റെ തീരുമാനം. ഇടതുപക്ഷക്കാരായ സിൻഡിക്കേറ്റ് അംഗങ്ങളാണ് ഇതിന്റെ പിന്നിൽ. പക്ഷേ, ഒരിക്കലും ഇങ്ങനെ മാർക്ക് കൂട്ടിനൽകാൻ അധികാരമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആറാം സെമസ്റ്ററിലെ സപ്ലിമെന്ററി പരീക്ഷയിൽ ഒരുമാർക്കിന് തോറ്റ വിദ്യാർത്ഥിക്കാണ് അദാലത്തിലൂടെ മാർക്ക് കൂട്ടിനൽകി വിജയിപ്പിക്കാൻ തീരുമാനിച്ചത്. നാഷണൽ സർവ്വീസ് സ്കീം അനുസരിച്ച് മാർക്ക് കൂട്ടി നൽകണമെന്ന വിദ്യാർത്ഥിയുടെ അപേക്ഷ നേരത്തെ സർവ്വകലാശാല തള്ളിയിരുന്നു. തുടർന്നാണ് ഇതേ ആവശ്യവുമായി വിദ്യാർത്ഥി അദാലത്തിൽ പങ്കെടുത്തത്.
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ പങ്കെടുത്തതും വിഷയത്തിൽ ഇടപെട്ടതും ചട്ടവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സർവ്വകലാശാല ചട്ടമനുസരിച്ച് പരീക്ഷാഫലം വന്നതിനുശേഷം മാർക്ക് കൂട്ടിനൽകാൻ നിയമമില്ലെന്നും ഇവിടെ മന്ത്രിയും ഇടതുപക്ഷ സിൻഡിക്കറ്റ് അംഗങ്ങളും ചേർന്ന് തോറ്റവരെ ജയിപ്പിക്കുന്ന ജാലവിദ്യ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.