സാക്‌സഫോൺ സംഗീതജ്ഞൻ കദ്രി ഗോപാൽനാഥ് അന്തരിച്ചു
മംഗ്ലൂരു: ഇന്ത്യന്‍ സാക്‌സഫോൺ സംഗീതജ്ഞൻ കദ്രി ഗോപാൽനാഥ് അന്തരിച്ചു. ചികിത്സയിലായിരിക്കെ മംഗുളൂരുവിലെ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുള്ള സംഗീതകുലപതിയാണ് ഗോപാല്‍നാഥ്. രണ്ടുമക്കളിലൊരാള്‍ സംഗീത സംവിധായകന്‍ മണികണ്ഠ് കദ്രിയാണ്.
1950ല്‍ നാദസ്വരവിദ്വാന്‍ താണിയപ്പയുടെയും ഗംഗമ്മയുടേയും മകനായി മംഗുളൂരുവിലെ മിത്തികെരെയിലാണ് ജനനം.കുട്ടിക്കാലത്ത് തന്നെ സംഗീതാന്തരീക്ഷത്തില്‍ അച്ഛന്റെ ശിക്ഷണത്തിലായിരുന്നു പഠനം. ഒരിക്കല്‍ മൈസൂര്‍കൊട്ടാരത്തിലെ ബാന്‍ഡ് സംഘത്തെ കണ്ടതോടെ സാക്‌സഫോണ്‍ ഭ്രമത്തിലായി.എന്‍.ഗോപാലകൃഷ്ണ അയ്യരായിരുന്നു ഗുരു.
മൂന്ന് പതിറ്റാണ്ടുനീണ്ട കഠിനപ്രയ്തനത്തിലൂടെയാണ് സാക്‌സഫോണ്‍ എന്ന തനി പാശ്ചാത്യ സംഗീതോപകരണത്തെ കദ്രി കര്‍ണ്ണാടക സംഗീതത്തിലിണക്കിചേര്‍ത്തത്.1970ല്‍ മുബൈയില്‍ നടന്ന ജാസ്സ് ഫെസ്റ്റിവല്‍ വഴിത്തിരിവായി.യൂറോപ്പിലെ പ്രസിദ്ധമായ വേദികളായ പ്രാഗ്,ബര്‍ലിന്‍,മെക്‌സിക്കോ,പാസ് എന്നിവിടങ്ങളിലെ സംഗീതസഭകളില്‍ കദ്രി തരംഗമായി.കര്‍ണാടക സംഗീതജ്ഞരില്‍ ഇങ്ങനെ ക്ഷണം കിട്ടുന്ന ആദ്യപ്രതിഭയായി കദ്രി മാറി.

