മോദിക്ക് “രാഖി” കെട്ടാൻ പാക് സഹോദരി
ന്യൂഡൽഹി: ഇരുപത്തഞ്ച് വർഷമായി മുടങ്ങാതെ നരേന്ദ്ര മോദിക്ക് രാഖി കെട്ടാൻ തുടങ്ങിയ ആളാണ് പാക് സ്വദേശിനിയായ ഖമർ മോഹ്‌സിൻ ഷെയ്ഖ്. തന്റെ വിവാഹ ശേഷമാണ് മൊഹ്‌സിൻ ഗുജറാത്തിൽ എത്തുന്നത്. ആ സമയത്ത് ആർ.എസ്.എസ് പ്രവർത്തകനായിരുന്നു മോദി. ഈ സമയത്താണ് മോദിയെ പരിജയപ്പെടുന്നതും രാഖി കെട്ടുന്നതും. പിന്നീട് പ്രിയപ്പെട്ട നരേന്ദ്ര ബായിക്ക് എല്ലാ വർഷവും രാഖി കെട്ടുന്നത് തുടർന്നു. ഈ വർഷവും അതിന് ഒരു മാറ്റവും സംഭവിച്ചില്ല. സ്വാതന്ത്ര്യ ദിനവും രക്ഷാബന്ധനും ഒരു ദിവസം വന്നതിനാൽ ഇത്തവണ രാഖി കെട്ടാൻ ആകുമോ എന്നായിരുന്നു സംശയം. എന്നാൽ സ്വതന്ത്ര്യദിന തിരക്കുകൾക്കിടയിലും പ്രധാനമന്ത്രി മൊഹ്‌സിനൊപ്പം രക്ഷാബന്ധൻ ആഘോഷിച്ചു. രാഖി കെട്ടാനാകുമോ എന്ന സംശയത്തിൽ ഇരിക്കുന്പോഴാണ് രണ്ട് ദിവസം മുന്നേ മോദിയുടെ വിളി വന്നത്. അതോടെ മൊഹ്‌സിൻ ഭർത്താവിനൊപ്പം തലസ്ഥാനത്ത് എത്തി.
“എല്ലാ വർഷവും സഹോദരന് രാഖി കെട്ടാൻ അവസരം ലഭിക്കാറുണ്ട്. അതിൽ ഞാൻ സന്തുഷ്ട്ടയാണ്. അദ്ദേഹത്തിന്റെ അടുത്ത അഞ്ച് വർഷം നന്നായിരിക്കാനും മികച്ച തീരമാനങ്ങൾ എടുക്കാൻ സാധിക്കാനും ഞാൻ പ്രാർത്ഥിക്കുന്നു.”മൊഹ്‌സിൻ പറഞ്ഞു. ഭർത്താവ് വരച്ച ഒരു ചിത്രം സമ്മാനിച്ചാണ് ഇരുവരും രക്ഷാബന്ധൻ ആഘോഷമാക്കിയത്.

