കര്‍ണാടകയിൽ പലയിടങ്ങളും വെള്ളത്തിനടിയില്‍ ; മഹാരാഷ്ട്രയില്‍ 1.3 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു ; 16 മരണം
ബെംഗലുരു: കേരളത്തിന് പുറമേ കര്‍ണാടകയിലും മഹാരാഷ്ട്രയിലും കനത്ത മഴ തുടരുന്നു. കര്‍ണാടകത്തില്‍ കുഡഗ്, ധര്‍വാഡ, മംഗലുരു, ഹസന്‍, ബലാഗാവ്, മൈസൂര്‍, കാര്‍വാര്‍, ഉടുപ്പി ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. കബിനി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തുറന്നു. കുഡഗില്‍ 90 ലധികം പേരെ ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. റോഡ് ഗതാഗതത്തെയും മഴ ബാധിച്ചു. മംഗലുരുവില്‍ നിന്നും മഹാരാഷ്ട്രയിലേക്കുള്ള ബസ് സര്‍വ്വീസ് നിര്‍ത്തി. ഹൂബ്‌ളി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുള്ള ട്രെയിനുകളും ക്യാന്‍സല്‍ ചെയ്യുകയോ വഴി തിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. കര്‍ണാടകാ മുഖ്യമന്ത്രി വെള്ളംകയറിയ ബലഗാവി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് വിവരം.
മഹാരാഷ്ട്രയിലും കനത്ത മഴയാണ്. 16 പേര്‍ മരണമടഞ്ഞു. 1.3 ലക്ഷം പേരെ സുരക്ഷിത മേഖലയിലേക്ക് മാറ്റി. പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ ദേശീയ ദുരന്തനിവാരണ സേന ഇറങ്ങി രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്. പൂനെ കോലാപ്പൂര്‍, സാംഗ്‌ളി പ്രദേശങ്ങളില്‍ കനത്ത മഴയാണ്. സാംഗ്ലക്ക് സമീപത്തെ ഡാം തുറന്നത് സ്ഥിതി കൂടുതല്‍ രൂക്ഷമാക്കി. 3000 പേരെ കോലാപൂരില്‍ നിന്നും 2,900 പേരെ സാംഗ്‌ളിയില്‍ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. 28,397 കുടുംബങ്ങളിലെ 1,32,360 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കോലാപൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവീസ് പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

