ദേഹാസ്വാസ്ഥ്യം: കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയെ എയിംസിൽ പ്രവേശിപ്പിച്ചു
ഷീബ വിജയൻ
ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അദ്ദേഹത്തെ കൊറോണറി ആഞ്ചിയോഗ്രഫി പരിശോധനയ്ക്ക് വിധേയനാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അദ്ദേഹത്തെ ഡൽഹി എയിംസിൽ (AIIMS) പ്രവേശിപ്പിച്ചത്. കാർഡിയോളജി വിഭാഗത്തിന്റെ തീവ്ര പരിചരണത്തിലും നിരീക്ഷണത്തിലുമാണ് അദ്ദേഹം ഇപ്പോൾ കഴിയുന്നത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എയിംസ് അധികൃതർ വ്യക്തമാക്കി.
ിുിുു്്ി

