പണ്ടാരഭൂമി തർക്കം: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി


ഷീബ വിജയൻ

ലക്ഷദ്വീപിലെ പണ്ടാരഭൂമി ഉടമസ്ഥാവകാശ തർക്കത്തിൽ ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി. ടൂറിസം പദ്ധതികൾക്കായി പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി. ദ്വീപ് നിവാസികൾ നൽകിയ ഹരജികൾ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി.

ടൂറിസം പദ്ധതികളുടെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ താല്പര്യപ്രകാരം പണ്ടാരഭൂമി ഏറ്റെടുക്കാൻ നടത്തിയ സർവേയും ഭൂമിയുടെ പുനർ വർഗീകരണവും കോടതി വിധിയിലൂടെ റദ്ദാക്കപ്പെട്ടു. ഈ ഭൂമി ഏറ്റെടുക്കൽ നടപ്പിലായിരുന്നെങ്കിൽ ദ്വീപിലെ 70 ശതമാനത്തോളം വരുന്ന ജനങ്ങളെ അത് നേരിട്ട് ബാധിക്കുമായിരുന്നു. പതിനാറാം നൂറ്റാണ്ട് മുതൽ നിലനിൽക്കുന്ന ചരിത്രപരമായ ഭൂമി തർക്കത്തിൽ ഹൈക്കോടതി വിധി ദ്വീപ് നിവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

article-image

adsadsdsas

You might also like

  • Lulu Exchange
  • Straight Forward

Most Viewed