കനത്ത മഴ; മുംബൈയില്‍ വിമാനങ്ങള്‍ റദ്ദാക്കി
മുംബൈ: കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ മൂലം മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ഏഴ് വിമാനങ്ങള്‍ റദ്ദാക്കി. നഗരത്തിലെ പ്രധാനപ്പെട്ട പല റോഡുകളും വെള്ളത്തിനടിയില്‍ ആയതോടെ വ്യാപക ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. അതേസമയം മഴയുടെ തീവ്രത ശനിയാഴ്ച വൈകീട്ടോടെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സി അറിയിച്ചു.
വെസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലുള്ള ഗതാഗത കുരുക്ക് വിമാനത്താവളത്തിലേക്ക് പോകുന്നവരെ കാര്യമായി ബാധിച്ചിട്ടുണ്ട്. സാധാരണ നിലക്ക് തന്നെ വലിയ ഗതാഗത കുരുക്കുണ്ടാകുന്ന ഈ പാതയില്‍ കനത്ത മഴയും ഇരുട്ട് മൂടിയ അന്തരീക്ഷവുമാണ് തിരിച്ചടിയാകുന്നത്. നഗരത്തിലെ ജുഹു താര റോഡ്, ജോഗേശ്വരി വിഖ്രോളി ലിങ്ക് റോഡ്, എസ്.വി റോഡിന്റെ വിവിധ ഭാഗങ്ങള്‍, വൈസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ എന്നീ റോഡുകളാണ് പ്രധാനമായും വെള്ളത്തിനടിയിലായിരിക്കുന്നത്.

