ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അന്തരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് (81) അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 1998 മുതല്‍ 2013 വരെ 15 വര്‍ഷത്തോളം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് നിലവില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയാണ്. 5 മാസം കേരള ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ അംഗമായിരുന്നു.
1998ൽ സോണിയ കോൺഗ്രസിന്റെ ചുമതലയേറ്റശേഷം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാനുള്ള ദൗത്യം ഷീലയെ ഏൽപിച്ചു. അന്നു പ്രദേശ് കോൺഗ്രസ് അധ്യക്ഷയായിരുന്ന അവർ അപ്രതീക്ഷിതമായാണു മുഖ്യമന്ത്രിസ്ഥാനാർഥിയായത്. പഞ്ചാബുകാരിയായ ഷീലയെ കോൺഗ്രസ് ട്രഷററും കേന്ദ്രമന്ത്രിയുമായിരുന്ന ഉമാശങ്കർ ദീക്ഷിതിന്റെ മകനാണു വിവാഹംചെയ്തത്. അതോടെ ഉത്തർപ്രദേശിന്റെ മരുമകളായാണ് അവർ അറിയപ്പെടുന്നത്.
2014 മാര്‍ച്ച് 11 മുതല്‍ 2014 ഓഗസ്റ്റ് 25 വരെ കേരള ഗവര്‍ണറായി പ്രവര്‍ത്തിച്ചു. 2019 ജനുവരി 10 മുതല്‍ ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. 2013ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനോട് പരാജയപ്പെട്ടു. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടു.
ഡൽഹിയുടെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായിരുന്നു ഷീല ദീക്ഷിത്. ഡെൽഹിയിലെ ഗോൽ മാർക്കറ്റ് നിന്നാണ് ഷീല നിയമസഭയിലെത്തിയത്. 2010ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ടുയർന്നു വന്ന അഴിമതി കേസുകളിൽ ആരോപണം നേരിട്ടിരുന്ന ഷീല ദീക്ഷിത്ത് 2013-ൽ ന്യൂഡൽഹി നിയമസഭാ മണ്ഡലത്തില്‍ അരവിന്ദ് കെജ്രിവാളിനോട് പരാജയപ്പെടുകയായിരുന്നു.
കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ടുയർന്നു വന്ന അഴിമതികേസുകളിൽ ഷീലാ ദീക്ഷിതിനെതിരെ അരവിന്ദ് കെജ്‌രിവാൾ സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഗെയിംസിനു മുന്നോടിയായി നടത്തിയ നഗരം മോടിപിടിപ്പിക്കൽ പദ്ധതികളിലെ 16,500 കോടിയോളം ചെലവു വരുന്ന എട്ടോളം പദ്ധതികൾ ഡൽഹി ഗവർണ്മെന്റ് ഏറ്റെടുത്തു നടത്തിയിരുന്നു, സിഎജിയും കേന്ദ്രം നിയോഗിച്ച ഷുങ് കമ്മിറ്റിയും നൽകിയ റിപ്പോർട്ട് പ്രകാരം 80 കോടി രൂപയോളം സർക്കാരിന് നഷ്ടം സംഭവിച്ചു എന്നായിരുന്നു ആരോപണം.

