കസ്റ്റഡി നിയമവിരുദ്ധം; കുല്‍ഭൂഷനെ പാകിസ്താന്‍ എത്രയും വേഗം വിട്ടയക്കണമെന്ന് ജയ്ശങ്കര്‍


ന്യുഡല്‍ഹി: ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദവിനെ പാകിസ്താന്‍ കെട്ടിച്ചമച്ച കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് തടവില്‍ വച്ചിരിക്കുന്നതെന്നും കസ്റ്റഡി അന്യായമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍. കുല്‍ഭൂഷനെ പാകിസ്താന്‍ എത്രയും വേഗം വിട്ടയക്കണമെന്നും ജയ്ശങ്കര്‍ രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

രാജ്യാന്തര നീതിന്യായ കോടതിയുടെ വിധി കുല്‍ഭൂഷനെ കുറ്റവിമുക്തമാക്കുന്നത് മാത്രമല്ല, നീതിന്യായ വിധിയില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാമുള്ളതാണ്. ജയ്ശങ്കര്‍ പറഞ്ഞു.
ഇന്നലെയാണ് രാജ്യാന്തര കോടതി കുല്‍ഭൂഷന്റെ വധശിക്ഷ റദ്ദാക്കാന്‍ പാകിസ്താന് ഉത്തരവ് നല്‍കിയത്. വിധി പുനഃപരിശോധിക്കണമെന്നും ബെഞ്ച് പ്രസിഡന്റ്് ജഡ്ജ് അബ്ദുള്‍ക്വാവി അഹമ്മദ് യൂസഫ് നിര്‍ദേശിച്ചു. ചാരവൃത്തി ആരോപിച്ചാണ് പാക് സൈനിക കോടതി കുല്‍ഭൂഷന് വധശിക്ഷ വിധിച്ചിരുന്നത്. ഇതിനെതിരെയാണ് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചത്. ബെഞ്ചിലെ 15 ജഡ്ജിമാര്‍ വധശിക്ഷയെ എതിര്‍ത്തപ്പോള്‍ ഒരാള്‍ മാത്രമാണ് പാകിസ്താനെ പിന്തുണച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed