ചിക്കനും മുട്ടയും വെജിറ്റേറിയനായി പ്രഖ്യാപിക്കണമെന്ന് സിവസേന എം.പി


ന്യൂഡല്‍ഹി : കോഴിയേയും കോഴിമുട്ടയേയും വെജിറ്റേറിയനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ശിവസേന എം.പി സഞ്ജയ് റാവത്ത് പാര്‍ലമെന്റില്‍. ആയൂര്‍വേദവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചക്കിടെയായിരുന്നു സംഭവം.
കോഴിയേയും കോഴിമുട്ടയേയും വെജിറ്റേറിയനായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആയൂര്‍വേദ, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപതി എന്നിവ ഉള്‍പ്പെടുന്ന ആുഷ് മന്ത്രാലയം ചിക്കന്‍ വെജിറ്റേറിയനാണോ നോണ്‍ വെജിറ്റേറിയനാണോ എന്ന് ആലോചിക്കുമെന്നായിരുന്നു മുതിര്‍ന്ന പാര്‍ലമെന്റ് അംഗം കൂടിയായ റാവത്ത് പറഞ്ഞത്.
'ഒരിക്കന്‍ ഞാന്‍ നന്ദുര്‍ബാര്‍ പ്രദേശത്തെ ഒരു ചേരിയില്‍ പോയി. അവിടുത്തെ ആദിവാസികള്‍ ഒരു ഭക്ഷണം കൊണ്ടുവന്നു തന്നു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ആയൂര്‍വേദിക് ചിക്കന്‍ എന്നാണ് മറുപടി പറഞ്ഞത്. എല്ലാ അസുഖങ്ങളും ഭേദമാക്കാന്‍ കഴിയും വിധമാണ് അവര്‍ കോഴിയെ വളര്‍ത്തുന്നത്.'
ആയൂര്‍വേദ ഭക്ഷണം നല്‍കിയാല്‍ കോഴികള്‍ ആയൂര്‍വേദ മുട്ടയിടുമെന്നും സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് പ്രോട്ടീനായി മുട്ടകഴിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം എം.പിയുടെ പരാമര്‍ശത്തെ പരിഹസിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയത്. ചിക്കനും മുട്ടനും മാത്രം വെജിറ്റേറിയന്‍ പട്ടികയിലുള്‍പ്പെടുത്തിയാല്‍ പോരെന്നും ബീഫും മട്ടനും കൂടി വെജിറ്റേറിയന്‍ ആയി പ്രഖ്യാപിക്കണമെന്നുമാണ് ചിലര്‍ ട്വിറ്ററില്‍ കുറിച്ചത്.
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed