കനത്ത മഴയെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ പതിനഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു


ശാരിക l ദേശീയം

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ പ്രതികൂല കാലാവസ്ഥ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. മോശം കാലാവസ്ഥയും ദൃശ്യപരത കുറഞ്ഞതും കാരണം 5 അന്താരാഷ്ട്ര സർവീസുകളും 10 ആഭ്യന്തര സർവീസുകളും ഉൾപ്പെടെ ആകെ 15 വിമാനങ്ങളാണ് മറ്റ് വിമാനത്താവളങ്ങളിലേക്ക് അടിയന്തരമായി വഴിതിരിച്ചുവിട്ടത്.

വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണെന്നും, യാത്ര പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് സമയവിവരം ഉറപ്പുവരുത്തണമെന്നും എയർപോർട്ട് അതോറിറ്റി അറിയിച്ചു. വരും ദിവസങ്ങളിലും ഡൽഹിയിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed