രാജ്യത്തെ പ്രകൃതിവാതക വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു
ശാരിക l ദേശീയം
ന്യൂഡല്‍ഹി: രാജ്യത്തെ പ്രകൃതിവാതക വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് വഴി വാതക വിതരണം തടസപ്പെട്ടിരുന്നു. അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയതിനെത്തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി എൽഎൻജി കപ്പലുകളുടെ ഗതാഗതം പുനരാരംഭിച്ചതോടെയാണ് ഈ നടപടി.
സംഘർഷത്തെത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതാണ് വിതരണ പ്രതിസന്ധിക്ക് കാരണമായത്. ഇന്ധനക്കപ്പലുകൾ തടസപ്പെട്ട സാഹചര്യത്തിൽ പല വിതരണക്കാരും കരാർ വ്യവസ്ഥകളിൽ നിന്നുള്ള ഒഴിവാകൽ തേടിയിരുന്നു. ഇതേത്തുടർന്ന് വാതകത്തിന്റെ തുല്യമായ വിതരണവും ലഭ്യതയും ഉറപ്പാക്കുന്നതിനായി മാർച്ച് ഒൻപതിന് സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. പ്രകൃതിവാതകത്തിന്റെ ഉത്പാദനം, വിവിധ മേഖലകൾക്കുള്ള വിഹിതം, ഉപയോഗം എന്നിവ ക്രമീകരിക്കാനും ലഭ്യമായ വാതകം മുൻഗണനാ വിഭാഗങ്ങളിലേക്ക് തിരിച്ചുവിടാനും ഈ ഉത്തരവ് സർക്കാരിനെ അനുവദിച്ചു.
്ിുു

