അയോധ്യ ഭൂമിക്കേസ്; മധ്യസ്ഥ ചർച്ചകളിൽ പുരോഗതിയില്ല: ഹർജിക്കാരൻ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: അയോധ്യ ഭൂമിതർക്കവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചർച്ചകളിൽ പുരോഗതിയില്ലെന്ന് ഹർജിക്കാരൻ സുപ്രീംകോടതിയിൽ. കേസിലെ കക്ഷിയായ ഗോപാൽ സിങ് വിശാരദാണ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
വിഷയം പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് വ്യക്തമാക്കി. ഇതിനായി അപേക്ഷ സമർപ്പിക്കാനും ഹർജിക്കാരന് നിർദേശം നൽകി. മധ്യസ്ഥ ചർച്ചക്കുള്ള സമയപരിധി ഓഗസ്റ്റ് 15 ന് അവസാനിക്കാനിരിക്കെയാണ് ആവശ്യം.

