ഗാസിയാബാദ് റെയിൽ പാളത്തിൽ മലയാളി മരിച്ച നിലയിൽ


ന്യൂഡൽഹി∙ ക്ഷേത്രദർശനത്തിനു വീട്ടിൽ നിന്നിറങ്ങിയ മലയാളി ഗാസിയാബാദ് റെയിൽ പാളത്തിൽ മരിച്ച നിലയിൽ. ദിൽഷാദ് ഗാർഡൻ പോക്കറ്റ് ആർ, 57 സിയിൽ താമസിക്കുന്ന കെ.എസ്. ഷാജികുമാർ (59) ആണു മരിച്ചത്. ഇടുക്കി ആരക്കുളം ഇന്റർമീഡിയറ്റ് റോഡ്, കൊല്ലപ്പിള്ളിൽ കുടുംബാംഗമായ ഷാജികുമാർ, ദിൽഷാദ് ഗാർഡൻ അയ്യപ്പ ക്ഷേത്രം ട്രഷററാണ്. ഗാസിയാബാദ് മോഹൻ നഗറിലെ പാളത്തിലാണു ദുരൂഹസാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ ക്ഷേത്രദർശനത്തിനു പോകുന്നെന്നു പറഞ്ഞാണു ഷാജി കുമാർ വീട്ടിൽ നിന്നിറങ്ങിയത്. ഏറെ വൈകിയിട്ടും മടങ്ങിയെത്താതിരുന്നതിനെ തുടർന്നു വീട്ടുകാർ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണു ഫോൺ വീട്ടിൽ തന്നെയുണ്ടെന്നു മനസിലായത്. തുടർന്നു സീമാപുരി സ്റ്റേഷനിൽ പരാതി നൽകി.
തിങ്കളാഴ്ച രാവിലെ എട്ടരയോടെ മോഹൻ നഗർ പൊലീസ് സ്റ്റേഷനിൽ നിന്നാണു പാളത്തിൽ മൃതദേഹം കണ്ടെന്ന സൂചന ബന്ധുക്കൾക്കു ലഭിച്ചത്. തുടർന്നു ബന്ധുക്കൾ സ്ഥലത്തെത്തി ആളെ തിരിച്ചറിഞ്ഞു. രാവിലെ 7 മണിയോടെ പാളം മുറിച്ചുകടക്കാൻ ശ്രമിക്കവേ ട്രെയിനിടിച്ചുവെന്നാണു റെയിൽവേ പോലീസ് പറഞ്ഞത്. ഭാര്യ: രാധ (മെഹ്റോളി ഗവ. ആശുപത്രി നഴ്സ്). മക്കൾ: അശ്വിൻ, അനിരുദ്ധ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed