ഇന്ത്യയുടെ വജ്രായുധത്തിൻ്റെപ്രഹര പരിധി വർദ്ധിപ്പിച്ച് ഡി.ആർ.ഡി.ഒ
ന്യൂഡൽഹി: ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഇന്ത്യയുടെ വജ്രായുധമാണ് ബ്രഹ്മോസ് മിസൈൽ. ഇപ്പോഴിതാ ആയുധത്തിന്റെ പ്രഹര പരിധി വർധിപ്പിച്ചിരിക്കുകയാണ് ഡി.ആർ.ഡി.ഒ. 300 കിലോമീറ്റർ ദൂരം ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്നതായിരുന്നു ആദ്യ പതിപ്പെങ്കിൽ സാങ്കേതിക പരിഷ്കരണങ്ങളിലൂടെ പ്രഹര പരിധി 500 കിലോമീറ്ററായി വർധിപ്പിച്ചിരിക്കുകയാണ് ഡി.ആർ.ഡി.ഒ.
മിസൈൽ സാങ്കേതിക വിദ്യാനിയന്ത്രണ സമിതിയായ എംടിസിആറിൽ ഇന്ത്യ കഴിഞ്ഞ വർഷം അംഗമായതോടെയാണ് ബ്രഹ്മോസിന് കരുത്തുകൂട്ടാനുള്ള നടപടികൾക്ക് വേഗം കൂടിയത്. പ്രഹര പരിധി വർധിപ്പിച്ചതിന് പിന്നാലെ കുത്തനെ താഴേക്കും മുകളിലേക്കും പ്രയോഗിക്കാൻ സാധിക്കുന്ന പരിഷ്കരിച്ച ബ്രഹ്മോസ് പതിപ്പും ഡിആർഡിഒ വിജയകരമായി കഴിഞ്ഞ ദിവസം പരീക്ഷിച്ചിരുന്നു.
ഇതോടെ യുദ്ധ സാഹചര്യങ്ങളിൽ ശത്രുവിന് മേൽ നിർണായക മേൽകൈ ഇന്ത്യയ്ക്ക് നേടാൻ സാധിക്കും. പ്രഹരപരിധിയും ആക്രമണ രീതിയും പരിഷ്കരിച്ചതോടെ ബ്രഹ്മോസ് അത്യധികം അപകടകാരിയായി. കര, നാവിക, വ്യോമ സേനകളുടെ പ്രധാന ആയുധങ്ങളിലൊന്നാണ് ഇപ്പോൾ തന്നെ ബ്രഹ്മോസ്. കുത്തനെ പ്രയോഗിക്കാൻ കഴിയുന്ന ശേഷികൂടി കൈവരിച്ചതോടെ സൂപ്പർസോണിക് യുദ്ധവിമാനങ്ങളെപ്പോലും തകർക്കാൻ സാധിക്കുന്ന കരുത്തനായിരിക്കുകയാണ് ഇന്ത്യയുടെ വജ്രായുധം.
ഇന്ത്യ-റഷ്യ സംയുക്ത സംരഭമാണ് ബ്രഹ്മോസ്. ഇന്ന് നിലവിലുള്ളതിൽ വച്ച് ഏറ്റവും അപകടകാരിയായ വേഗമേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. 400 കിലോമീറ്ററോ അതിനും ദൂരെയോ വരെ അകലെയുള്ള കടലിലെയും കരയിലെയും ആകാശത്തെയും ലക്ഷ്യങ്ങളെ കൃത്യമായി ഭേദിക്കാൻ ശേഷിയുള്ളതാണ് ബ്രഹ്മോസെന്ന് ബ്രഹ്മോസ് എയ്റോ സ്പേസ് സിഇഒ സുധീർ കുമാർ മിശ്ര പറയുന്നു.