ഓഗസ്റ്റ് 12-ന് സമ്പൂർണ സൂര്യഗ്രഹണം


ഷീബ വിജയൻ

പട്ടാപ്പകൽ പോലും ഇരുളിലാഴുന്ന അപൂർവ ആകാശവിസ്മയമായ സമ്പൂർണ സൂര്യഗ്രഹണം ഓഗസ്റ്റ് 12-ന് സംഭവിക്കുന്നു. സൂര്യനെ ചന്ദ്രൻ പൂർണമായി മറയ്ക്കുന്ന ഈ പ്രതിഭാസത്തിനായി ലോകമെമ്പാടുമുള്ള ശാസ്ത്ര പ്രേമികളും ഗവേഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

അതേസമയം, ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. പ്രാദേശിക സമയം ഓഗസ്റ്റ് 12 രാത്രി 9.45 മുതൽ ഓഗസ്റ്റ് 13 പുലർച്ചെ 2.15 വരെയാണ് ഗ്രഹണ സമയം. രാത്രി സമയമായതിനാലാണ് രാജ്യത്ത് ഇത് കാണാൻ സാധിക്കാത്തത്.

ഗ്രീൻലാൻഡ്, ഐസ്‌ലാൻഡ്, വടക്കൻ റഷ്യ, അറ്റ്‌ലാന്റിക് സമുദ്രഭാഗങ്ങൾ, സ്‌പെയിൻ, പോർച്ചുഗലിന്റെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് സമ്പൂർണ സൂര്യഗ്രഹണം വ്യക്തമായി ദൃശ്യമാകുക. ഇതിനുപുറമേ, അമേരിക്കയുടെ വടക്കൻ ഭാഗങ്ങൾ, കാനഡ, യൂറോപ്പിലെ ഭൂരിഭാഗം പ്രദേശങ്ങൾ, വടക്കുപടിഞ്ഞാറൻ ആഫ്രിക്ക എന്നിവിടങ്ങളിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും.

ഭൂമിക്കും സൂര്യനും ഇടയിലൂടെ ചന്ദ്രൻ കൃത്യമായി കടന്നുപോകുമ്പോൾ സൂര്യനെ പൂർണമായി മറയ്ക്കുന്ന പ്രതിഭാസമാണ് സമ്പൂർണ സൂര്യഗ്രഹണം. ഗ്രഹണസമയത്ത് പകൽ പോലും രാത്രി പോലെ മാറുകയും അന്തരീക്ഷം ഇരുളുകയും താപനില പെട്ടെന്ന് കുറയുകയും ചെയ്യും. സാധാരണ സമയങ്ങളിൽ കാണാൻ സാധിക്കാത്ത സൂര്യന്റെ ബാഹ്യഅന്തരീക്ഷമായ കൊറോണ ദൃശ്യമാകുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

article-image

eweewe

You might also like

  • Lulu Exchange
  • Straight Forward

Most Viewed