സുപ്രീംകോടതി വിധികൾ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കാൻ സംവിധാനം


ന്യൂഡൽഹി:സുപ്രീംകോടതി വിധികൾ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കാൻ സംവിധാനമൊരുങ്ങുന്നു. തുടക്കത്തിൽ ഹിന്ദി, തമിഴ്,തെലുങ്ക്,അസമീസ്, കന്നട, മറാത്തി, ഒഡിയ ഭാഷകളിലാണ് വിധിപകർപ്പുകൾ സുപ്രീംകോടതി വെബ്സൈറ്റിൽ ലഭ്യമാകുകയെന്നാണ് റിപ്പോർട്ടുകൾ. ഇതിനായുള്ള സാങ്കേതിക സംവിധാനത്തിന് ചീഫ്ജസ്റ്റിസ് അനുമതി നൽകിയതായും ജൂലായ് അവസാനത്തോടെ നിലവിൽ വന്നേക്കും. ഇംഗ്ലീഷറിയാത്ത കക്ഷികൾക്ക് അഭിഭാഷകരുടെ സഹായമില്ലാതെ തന്നെ തങ്ങളുടെ കേസിലെ നടപടികൾ മനസിലാക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. വിധി പറഞ്ഞ ദിവസം തന്നെ ഇംഗ്ലീഷിലുള്ള വിധിപകർപ്പുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെങ്കിലും തർജ്ജമ ചെയ്തവ ഒരാഴ്ചയ്ക്ക് ശേഷമേ ലഭ്യമാകൂ.സുപ്രധാന സുപ്രീംകോടതി വിധികളുടെ സംക്ഷിപ്തരൂപവും വിവിധ ഭാഷകളിൽ ലഭ്യമാക്കിയേക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed