രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ പൊതുബജറ്റ് ഇന്ന്; നിർമല സീതാരാമൻ മന്ത്രാലയത്തിൽ


ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി ധനമന്ത്രി നിര്‍മല സീതാരാമന്‍.  

ന്യൂഡൽഹി : ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ പൊതുബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന വെല്ലുവിളിയാണ് ഇന്ന് ആദ്യ ബജറ്റ് അവതരിപ്പിക്കുന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് മുന്നിലുള്ളത്. രാജ്യത്തിന്‍റെ സാന്പത്തിക ചിത്രം വ്യക്തമാക്കി സാന്പത്തിക സർവേ വ്യാഴാഴ്ച പാർലമെൻറിൽ ധനമന്ത്രി അവതരിപ്പിച്ചിരുന്നു. ആരോഗ്യം, കൃഷി, വ്യവസായം, പ്രതിരോധം, നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം തുടങ്ങിയ മേഖലകൾക്കു ബജറ്റിൽ മുൻഗണന ലഭിക്കുമെന്നാണു റിപ്പോർട്ട്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയാണു സർക്കാരിനു മുന്നിലുള്ള എളുപ്പമാർഗം. ഇന്ദിരാഗാന്ധിക്കുശേഷം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ വനിതയാണു നിർമല സീതാരാമൻ. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് ധനവകുപ്പിന്‍റെയും ചുമതലയുണ്ടായിരുന്നു.

article-image

ബജറ്റ് അവതരണത്തിന് മുന്നോടിയായി നിർമല സീതാരാമൻ ധനമന്ത്രാലയത്തിലെത്തി. ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച നടത്തുന്നു

You might also like

  • Lulu Exchange
  • Straight Forward

Most Viewed