ബോംബ് ഭീഷണിയെ തുടർന്ന് എയർഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി
ലണ്ടൻ: ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിൽനിന്നും ന്യൂയോർക്കിലേക്കുള്ള എയർഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ലണ്ടൻ വിമാനത്താവളത്തിൽ ഇറക്കിയ വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട്. എ1 191 എന്ന എയർഇന്ത്യ വിമാനത്തിനാണ് ഭീഷണിയുണ്ടായത്.

