അയാൾ നല്ലൊരു അച്ഛനാണ്,ആ ചിത്രത്തെ ഞാൻ വെറുക്കുന്നു; ട്രംപ്
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ റയാ ഗ്രാൻഡെയിലുള്ള നദി നീന്തിക്കടക്കാനുള്ള ശ്രമത്തിൽ രണ്ടു വയസുകാരി മകൾ വലേരിയയെ പുറത്തു ടീ ഷർട്ടിനുള്ളിൽ വച്ചു കുത്തൊഴുക്കുള്ള റമീറസ് എന്ന യുവാവിന്‍റെയും കുഞ്ഞിൻ്റെയും ചിത്രം പുറത്തെത്തിയതോടെ ലോകം കുഞ്ഞു വലേറിയയുടെ മരണത്തിൽ വേദനിച്ചു. ഇനിയൊരു കുഞ്ഞിനും ഇത്തരം ഗതി വരരുതെന്ന് ആഗ്രഹിച്ചു. അതേ സമയം ഞാൻ ആ ചിത്രത്തെ വെറുക്കുന്നു, അയാൾ നല്ലൊരു അച്ഛനാണെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം. ട്രംപിന്റെ കടുത്ത അതിർത്തി നയം ലോകത്തിന് മുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്നു ഡെമോക്രാറ്റുകൾ വിമർശനം അഴിച്ചു വിടുന്പോഴാണ് കുഞ്ഞു വലേറിയയുടെ ചിത്രത്തിനു മുന്നിൽ ട്രംപും ഒരു നിമിഷം നിശബ്ദനായി പോയത്. അഭയാർത്ഥി പ്രവാഹം രാജ്യത്തിന്‍റെ തെക്കൻ അതിർത്തി നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയാണെന്നും അതിനെ നേരിടേണ്ടത് അത്യാവശ്യമാണെന്നും ട്രംപ് പറഞ്ഞു. അതിർത്തി നയങ്ങളെ പിന്തുണയ്ക്കാൻ പ്രതിപക്ഷം വിസമ്മതിക്കുന്നതാണ് അനധികൃത കുടിയേറ്റക്കാരുടെ മരണത്തിന് കാരണമാകുന്നതെന്ന തൊടുന്യായവും ട്രംപ് പറഞ്ഞു.
അഭയാർഥി ജീവിതം മടുത്ത് മെക്സിക്കോയിലെ റയാ ഗ്രാൻഡെയിലുള്ള നദി നീന്തിക്കടന്നാൽ മെച്ചപ്പെട്ട ജീവിതം സ്വന്തമാക്കാനാകുമെന്ന കണക്കൂകൂട്ടലോടെ ആൽബർട്ടോ മാർട്ടിനസ് റാമിറസ്(26)മധ്യ അമേരിക്കൻ രാജ്യമായ എൽസാവദോറിൽ നിന്നു യുഎസിലേക്കു കുടിയേറാനുള്ള സ്വപ്നങ്ങൾ നെയ്ത റാമിറസും രണ്ടുവയസുകാരി മകൾ വലേറിയയും ലോകത്തിന്റെ നൊന്പരക്കാഴ്ചയായി മാറുകയാണ്. മെക്സിക്കൻ പത്രഫോട്ടോഗ്രാഫർ ജൂലിയ ലെ ഡ്യൂക്ക് പകർത്തിയതാണ് ചിത്രം.
രണ്ടു മാസത്തിലേറായി ഈ കുടുംബം മെക്സിക്കോയിൽ എത്തിയിട്ട്. കൊടുംചൂടിൽ വെന്തുരുകുന്ന അഭയാർഥി ക്യാംപിലെ താമസം തന്നെ ഈ കുടുംബത്തിന് തീരാദുരിതമാണ് സമ്മാനിച്ചത്. ക്യാംപിലെ താമസം അസഹനീയമായപ്പോൾ നദി കടന്ന് അക്കരെ പോകാൻ തീരുമാനിക്കുകയായിരുന്നു. മകളെയും കൊണ്ട് ആദ്യം നദി നീന്തിക്കടന്ന റാമിറസ് ഭാര്യയെ കൊണ്ടുപോകാൻ തിരികെ പോവുന്നത് കണ്ട മകൾ നദിയിലേക്ക് ചാടുകയായിരുന്നു. വെള്ളത്തിൽ വീണ മകളെ പിതാവ് മുറുകെ പിടിച്ചെങ്കിലും കുത്തൊഴുക്കിനെ മറികടക്കാൻ സാധിച്ചില്ല.

