മുൻ‍ പ്രധാനമന്ത്രി മന്‍മോഹൻസിങ്ങുമായി നിർമ്‍മല സീതാരാമൻ കൂടിക്കാഴ്ച നടത്തി


 ധനമന്ത്രി നിർമല സീതാരാമൻ ന്യൂഡൽഹിയിലെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ വസതിയിലെത്തിയപ്പോൾ

ന്യൂഡൽഹി: കേന്ദ്രബജറ്റ് അവതരിപ്പിക്കാനിരിക്കെ ധനമന്ത്രി നിർമല സീതാരാമൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങുമായി കൂടിക്കാഴ്ച നടത്തി. ജൂലായ് അഞ്ചിന് ആദ്യ ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങവെയാണ് ഡൽഹിയിലെ അദ്ദേഹത്തിൻ്റെ വസതിയിലെത്തിയാണ്  സന്ദർശനം.

ഇന്ദിരാഗാന്ധിക്കുശേഷം രാജ്യത്തെ ധനമന്ത്രിപദം വഹിക്കുന്ന ആദ്യ വനിതയാണ് നിർമല സീതാരാമൻ. നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായിരിക്കെ 1991 ൽ കൊണ്ടുവന്ന സാമ്പത്തിക പരിഷ്കാരങ്ങളുടെ പേരിലാണ് മൻമോഹൻ സിങ് ശ്രദ്ധേയനാത്. എന്നാൽ, ഇത്തവണത്തെ ബജറ്റ് സമ്മേളനത്തിൽ അദ്ദേഹം ഉണ്ടാവില്ല. മൂന്ന് പതിറ്റാണ്ടിനിടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ മൻമോഹൻ സിങ്ങിന്റെ അസാന്നിധ്യം ആദ്യമായാണ്. രാജ്യഭാഗംമായിരുന്ന അദ്ദേഹത്തിന്റെ കാലാവധി അടുത്തിടെ അവസാനിച്ചിരുന്നു. ധനമന്ത്രിയായി ചുമതലയേറ്റ ശേഷം നിർമ്മല സീതാരാമൻ മൻമോഹൻ സിങ്ങുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed