ഉറങ്ങുന്ന വയോധികന്റെ വസ്ത്രത്തിനുള്ളിൽ പാന്പ്, വിളിച്ചുണർത്താതെ പാന്പിനെ പുറത്തെടുത്തു
ഉറങ്ങുന്ന വയോധികന്റെ വസ്ത്രത്തിനുള്ളിൽ പാന്പ്, വിളിച്ചുണർത്താതെ പാന്പിനെ പുറത്തെടുത്തു മഹാരാഷ്ട്രയിലെ ഒരു സർക്കാർ ആശുപത്രിയിൽ രോഗിക്കൊപ്പം വന്നതാണ് ഈ വൃദ്ധൻ. ആശുപത്രിയിലെ തറയിൽ കിടന്ന് ഉറങ്ങുകയായിരുന്നു ഇദ്ദേഹം. ഉറങ്ങുന്ന വയോധികന്റെ വസ്ത്രത്തിനുള്ളിലാണ് പാന്പ് കയറിയത്. എന്നാൽ പാന്പ് തന്റെ വസ്ത്രത്തിനുള്ളിൽ കയറിയത് ഇദ്ദേഹം അറിഞ്ഞില്ലെന്നുള്ളതാണ് സത്യം.
ആശുപത്രിയിലെ ജീവനക്കാരനാണ് പാന്പിനെ കണ്ടത്. ഉടൻ തന്നെ അഹമ്മദ്നഗറിലെ വനം−വന്യജീവി സംരക്ഷണ പ്രവർത്തകരെ വിവരം അറിയിച്ചു. തുടർന്നാണ് തറയിൽ ഉറങ്ങിക്കിടന്നയാളുടെ കുർത്തയ്ക്ക് അകത്ത് പാന്പ് കയറുന്നത് കണ്ടത്. തുടര്‍ന്ന് ഉറങ്ങിക്കിടന്ന വൃദ്ധനെ ഉണർത്താതെ പാന്പിനെ ഇദ്ദേഹം ധരിച്ച കുർത്തയ്ക്ക് അകത്ത് നിന്നും പുറത്തെടുക്കുകയായിരുന്നു. വിഷമില്ലാത്ത പാന്പാണ് ഇതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

