വായ്പാ തിരിച്ചടവിനെച്ചൊല്ലി തർക്കം; പരിസ്ഥിതി പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു
കൊച്ചി: വായ്പാ തിരിച്ചടവിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ പരിസ്ഥിതി പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. ഏലൂർ വി.ജെ ജോസാണ് മരിച്ചത്. മകന്‍റെ പേരിലുള്ള വാഹനവായ്പ കുടിശ്ശികയ്ക്കായി ബാങ്കുകാർ ഇന്ന് രാവിലെ ഏഴുമണിയോടെ വീട്ടിൽ എത്തി ജോസുമായി ചർച്ച നടത്തവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മൂന്നു തവണത്തെ കുടിശ്ശിക മുടങ്ങിയതിനെ തുടർന്നാണ് ബാങ്ക് അധികൃതർ വീട്ടിലെത്തിയതെന്നും ജോസുമായി ഇവർ തർക്കത്തിലേർപ്പെട്ടെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

