രണ്ടാം ചാന്ദ്രദൗത്യവുമായി ഇന്ത്യ; വിക്ഷേപണം ഉടൻ
ചാന്ദ്രയാൻ - 2 ദൗത്യത്തിന്‍റെ മൊഡ്യുളുകളുടെ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു
പത്ത് വർഷം മുന്പായിരുന്നു ചന്ദ്രയാൻ-2-ന് കേന്ദ്രസർക്കാർ അനുമതി നൽകിയത്. ചന്ദ്രനിലെ രാസഘടനയെപ്പറ്റി പഠിക്കുക എന്ന ലക്ഷ്യമാണ് ചന്ദ്രയാൻ -2 ദൗത്യത്തിനുള്ളത്. ഒരു ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവയാണ് മൊഡ്യൂളിലുള്ളത്. വിക്രം എന്നു പേരിട്ടിരിക്കുന്ന ലാൻഡർ മൊഡ്യൂൾ ചാന്ദ്രോപരിതലത്തിൽ ഇറങ്ങും വിധമാണ് ദൗത്യം. ജിഎസ്എൽവി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ മാർക് ത്രീയാണ് ചന്ദ്രയാൻ വഹിക്കുന്നത്. പ്രഗ്യാൻ എന്നാണ് റോവറിന്‍റെ പേര്. കഴിഞ്ഞ മേയിൽ ചന്ദ്രയാൻ-2 വിക്ഷേപണം നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഇസ്രായേലിന്‍റെ പര്യവേക്ഷണമായ ഫാൽക്കണ്‍ ദൗത്യം ചന്ദ്രനിൽ ഇടിച്ചിറങ്ങി പരാജയപ്പെട്ടതിനെ തുടർന്ന് കൂടുതൽ പരിശോധനകൾക്കായി ദൗത്യം നീട്ടുകയായിരുന്നു.2009-ലാണ് ഇന്ത്യ ചന്ദ്രയാൻ- ഒന്ന് ദൗത്യം വിക്ഷേപിക്കുന്നത്. ഈ മിഷനിൽ റോവർ ഉൾപ്പെടുത്തിയിരുന്നില്ല. ഇന്‍റർനാഷണൽ സ്പേസ് സ്റ്റേഷനിൽനിന്നുള്ള പേലോഡുകളും ചന്ദ്രയാൻ-2 ദൗത്യം വഹിക്കുന്നുണ്ടെന്നാണു റിപ്പോർട്ട്.

