നെഫ്‍റ്റ്, ആർടിജിഎസ് വഴിയുള്ള പണമിടപാടുകൾ അടുത്ത മാസം മുതൽ സർവീസ് ചാർജ് ഈടാക്കേണ്ടതില്ല: ആർ.ബി.ഐ
ന്യൂഡൽഹി: ആർടിജിഎസ്, നെഫ്റ്റ് വഴിയുള്ള പണമിടപാടുകൾ ജൂലൈ 1 മുതൽ സൗജന്യം. ഇരു ചാനലുകളും വഴിയുള്ള പണമിടപാടുകൾക്ക് അടുത്ത മാസം മുതൽ സർവീസ് ചാർജ് ഈടാക്കേണ്ടതില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളോട് നിർദേശിച്ചു. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും അതിലൂടെ ഉണ്ടാകുന്ന നേട്ടം ഉപഭോക്താക്കളിലേക്കെത്തിക്കാനുമാണ് റിസർവ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെടുന്നത്.

