ഇന്ത്യ കഴിഞ്ഞ വർഷം കയറ്റി അയച്ചത് 25,998 കോടി രൂപയുടെ ബീഫ്
ന്യൂഡൽഹി : ഇന്ത്യയിൽ നിന്നുള്ള ബീഫ് കയറ്റുമതി രണ്ട് ശതമാനം വർദ്‍ധിച്ചു. 13.48 ലക്ഷം ടൺ ബീഫാണ് കഴിഞ്ഞ സാന്പത്തിക വർഷം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തത്.
25,998 കോടിയോളം രൂപ വരുന്ന ബീഫാണ് കയറ്റുമതി നടത്തിയത്. കഴിഞ്ഞ സാന്പത്തിക വർഷത്തിൽ 13,23,578 ടണ്ണായിരുന്നു ഇന്ത്യയിലെ ബീഫ് കയറ്റുമതി. വിയ്റ്റ്‍നാം, മലേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്നുളള ബീഫ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.
രാജ്യത്തെ ഭക്ഷ്യോൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ 10.5 ശതമാനത്തിന്റെ വർദ്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നും കണക്കുകൾ പറയുന്നു. ബസ്‍മതി അരി, പഴങ്ങൾ, പച്ചക്കറികൾ എന്നിവയെല്ലാം രാജ്യത്ത് നിന്ന് വൻതോതിൽ കയറ്റി അയക്കുന്നുണ്ട്.

