ഡോ.കഫീൽ ഖാന് ജാമ്യം
അലഹബാദ് : ഉത്തർപ്രദേശിലെ ഗോരഖ്പൂർ ബാബാ രാഘവ് ദാസ് ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ച സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത ഡോ.കഫീൽ അഹമ്മദ് ഖാന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അപകടം നടന്ന സമയത്ത് ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവനായിരുന്ന ഖാൻ കഴിഞ്ഞ വർഷം സെപ്തംബർ രണ്ട് മുതൽ ജയിലിലായിരുന്നു. ചികിത്സയിൽ കഴിയുന്ന കുട്ടികളെ രക്ഷിക്കാൻ സ്വന്തം പണം മുടക്കി ഓക്സിജൻ സിലിണ്ടർ എത്തിച്ച കഫീൽ ഖാനെ കേസിൽ കുടുക്കിയതാണെന്ന് നേരത്തെ തന്നെ ഡോക്ടർമാരുടെ സംഘടന ആരോപിച്ചിരുന്നു.
തന്നെ ഭരണകൂടം ബലിയാടാക്കുകയായിരുന്നുെവന്ന് അടുത്തിടെ ജയിലിൽ നിന്നെഴുതിയ കത്തിൽ ഖാനും ആരോപിച്ചിരുന്നു. ആശുപത്രിയിൽ ദുരന്തം നടന്ന ആഗസ്റ്റ് 10ന് അവധിയിലായിരുന്നിട്ട് കൂടി, ഒരു ഡോക്ടെറന്ന നിലയിലും ഇന്ത്യൻ പൗരനെന്ന നിലയിലും തനിക്ക് കഴിയാവുന്നതിലേറെ ചെയ്തു. ഓക്സിജന്റെ അഭാവം മൂലമുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനാണ് താൻ ഇത്രയൊക്കെ ചെയ്തത്. ഓക്സിജൻ വിതരണ കന്പനിക്ക് കുടിശിക നൽകാത്ത ഉദ്യോഗസ്ഥരാണ് ഈ ദുരന്തത്തിന്റെ കാരണക്കാർ. സ്വന്തം തടി രക്ഷിക്കാൻ വേണ്ടി അവർ തന്നെ ബലിയാടാക്കിയതാണ്. തന്റെ കുടുംബത്തെ ഉപദ്രവിക്കുമെന്ന് ഭീഷണിെപ്പടുത്തിയതിെന്റ പേരിൽ താൻ പോലീസിൽ കീഴടങ്ങാൻ നിർബന്ധിതനായതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
