ജസ്റ്റിസ് കെ­.എം ജോ­സഫി­നെ­ തഴഞ്ഞ് ഇന്ദു­വി­നെ­ നി­യമി­ക്കാൻ നടപടി­


ന്യൂഡൽഹി : ഉത്തരാഖണ്ധ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്താനുള്ള ശുപാർശയിൽ തീരുമാനമെടുക്കാത്ത കേന്ദ്രസർക്കാർ, ഒപ്പം ശുപാർശ ചെയ്ത മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്രയെ നിയമിക്കാനുള്ള നടപടി തുടങ്ങി. ഇന്ദുമൽഹോത്രയുടെ ശുപാർശ അടങ്ങിയ ഫയൽ നിയമമന്ത്രാലയം ആഭ്യന്തര മന്ത്രാലയം വഴി ഇന്റലിജൻസ് ബ്യൂറോയ്ക്ക് (ഐ.ബി) കൈമാറി. കൊളീജിയം ശുപാർശ നൽകി മൂന്നു മാസത്തിനു ശേഷമാണ് ജസ്റ്റിസ് കെ.എം ജോസഫിനെ തഴഞ്ഞ് ഇന്ദുവിനെ മാത്രം നിയമിക്കാൻ നടപടി തുടങ്ങിയിരിക്കുന്നത്. കൊളീജിയത്തിന്റെ ശുപാർശകളിന്മേൽ തീരുമാനമെടുക്കാത്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ സുപ്രീംകോടതി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊളീജിയത്തിലെ അംഗമായ ജസ്റ്റിസ് കുര്യൻ ജോസഫ് അടുത്തിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കു കത്തെഴുതിയിരുന്നു.

സുപ്രീംകോടതിയിലേക്ക് ഉയർത്താനുള്ള ശുപാർശയ്‌ക്കു മുൻപു ജസ്റ്റിസ് കെ.എം ജോസഫിനെ ഉത്തരാഖണ്ധിൽ നിന്നു മദ്രാസ് ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റാനും കൊളീജിയം ശുപാർശ ചെയ്തിരുന്നു. അക്കാര്യത്തിലും കേന്ദ്രം തീരുമാനമെടുത്തില്ല. നിലവിലുള്ള ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരിൽ ഏറ്റവും സീനിയറാണു ജസ്റ്റിസ് ജോസഫ്. എങ്കിലും അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജി അല്ലെന്നാണു നിയമന ശുപാർശയിൽ തീരുമാനമെടുക്കാതിരിക്കുന്നതിനുള്ള കാരണമായി കേന്ദ്ര സർക്കാർ പറയുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed