യശ്വന്ത് സിൻഹ ബി.ജെ.പി വിട്ടു
ന്യൂഡൽഹി : മുതിർന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹ പാർട്ടി വിട്ടു. വാജ്പേയി മന്ത്രിസഭയിൽ ധനമന്ത്രി ആയിരുന്നു യശ്വന്ത് സിൻഹ. നിലവിൽ ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗമാണ്. ഏറെക്കാലമായി പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയായിരുന്ന സിൻഹ വളരെക്കാലമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനായിരുന്നു. യശ്വന്ത് സിൻഹയും ബി ജെ.പിയും പി ശത്രുഘ്‌നൻ സിൻഹയും ചേർന്ന് രൂപവത്കരിച്ച രാഷ്ട്ര മഞ്ചിന്റെ പട്‌നയിലെ വേദിയിൽ വെച്ചായിരുന്നു സിൻഹയുടെ പ്രഖ്യാപനം.
ബി.ജെ.പിയുമായുള്ള തന്റെ സഹകരണം ഇവിടെ അവസാനിപ്പിക്കുകയാണെന്ന് സിൻഹ പറഞ്ഞു. രാഷ്ട്രീയ ജീവിതത്തിന് ഇവിടെ അന്ത്യം കുറിക്കുകയാണ്. ഒരു രാഷ്ട്രീയ പാർട്ടിയുമായും ചേർന്ന് പ്രവർത്തിക്കില്ല. സിൻഹ വ്യക്തമാക്കി.
