ഇ​ന്ധ​ന​വി​­​ല കു​­​റ​യ്ക്കാ​ൻ മോ​­​ദി­ സ​ർ​­ക്കാ​ർ ശ്ര​മ​ങ്ങ​ൾ തു​­​ട​രു​­​ക​യാ​­​ണെ​­​ന്ന് അ​മി​ത് ഷാ­


മുംബൈ : മോദി സർക്കാർ ഇന്ധനവില കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. മുംബൈയിൽ പാർട്ടി റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തിൽ പരാമർശം നടത്തിയത്. ഇന്ധനങ്ങളെ ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പെടുത്തിയാകും ഈ വില കുറയ്ക്കലെന്നും അമിത് ഷാ വ്യക്തമാക്കി. യു.പി.എ ഭരണകാലത്തേക്കാൾ കുറവാണ് മോദി സർക്കാരിന്‍റെ ഭരണകാലത്ത് ഇന്ധനവിലയെന്ന് അമിത് ഷാ അവകാശപ്പെട്ടു. 

2022ൽ പുതിയ ഇന്ത്യയെ പടുത്തുയർത്തുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിനായി പ്രയത്നിക്കാൻ അമിത് ഷാ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിൽനിന്ന് നമോ ആപ്പിലൂടെ യോഗത്തെ അഭിസംബോധന ചെയ്തു. പിന്നീട് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻമാരുമായും പ്രവർത്തകരുമായും മോദി ആപ്പിലൂടെ ആശയവിനിമയം നടത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed