അഴി­മതി­ക്കേ­സിൽ‍ മുൻ ദക്ഷി­ണാ­ഫ്രി­ക്കൻ പ്രസി­ഡണ്ട് സു­മ കു­റ്റക്കാ­രൻ


ജോഹനാസ്ബർഗ് : ആയുധക്കരാറുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ പ്രതിയായ ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡണ്ട് ജേക്കബ് സുമയുടെ പേരിൽ ഡർബൻ ഹൈക്കോടതി കുറ്റംചുമത്തി.

1999−ൽ ഡെപ്യൂട്ടി പ്രസിഡണ്ടായിരിക്കെ ഫ്രഞ്ച് ആയുധക്കന്പനിയായ തേൽസിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള കേസ്. മറ്റൊരു പ്രതിയായ സുമയുടെ സാന്പത്തിക ഉപദേഷ്ടാവ് ഷബീർ ഷൈക്ക് ഇപ്പോൾ ജയിലിലാണ്. 2009−ൽ പ്രസിഡണ്ട് സ്ഥാനാർത്ഥിയാവുന്നതിന് ദിവസങ്ങൾക്കു മുന്പ് സുമയെ കുറ്റവിമുക്തനാക്കിയിരുന്നു.

പ്രസിഡണ്ടായിരിക്കെ ഒട്ടേറെ അഴിമതി ആരോപണങ്ങൾ നേരിട്ട സുമയ്ക്ക് സ്വന്തം പാർട്ടിയിലും വിശ്വാസം നഷ്ടപ്പെട്ടു. ഇതോടെ 2016−ൽ ആയുധക്കരാറുമായി ബന്ധപ്പെട്ട കേസിൽ വീണ്ടും വിചാരണ ആരംഭിച്ചു. പാർട്ടിയിൽ സമ്മർദ്ദം ശക്തമായതോടെ ഫെബ്രുവരിയിലാണ് സുമ പ്രസിഡണ്ട് പദവി ഒഴിഞ്ഞത്.

കേസ് വീണ്ടും കുത്തിപ്പൊക്കിയതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് വെള്ളിയാഴ്ച കോടതിയിൽ ഹാജരായ സുമ ആരോപിച്ചു. സുമയ്ക്ക് പിന്തുണയുമായി നൂറുകണക്കിന് അനുയായികൾ ഡർബനിൽ റാലിനടത്തി. പാർട്ടി പതാകയുടെ നിറങ്ങളണിഞ്ഞ് റാലിയിൽ പങ്കെടുക്കരുതെന്ന് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് അനുയായികളോട് അഭ്യർത്ഥിച്ചിരുന്നെങ്കിലും പലരും നിർദേശം പാലിച്ചില്ല.

പാർട്ടി പതാകയുടെ നിറങ്ങളണിഞ്ഞ് റാലിയിൽ പങ്കെടുക്കരുതെന്ന് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് അനുയായികളോട് അഭ്യർത്ഥിച്ചിരുന്നെങ്കിലും പലരും നിർദേശം പാലിച്ചില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed