നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാമിന് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ


ഷീബ വിജയൻ

രാജ്യത്ത് നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ ചോദ്യപേപ്പർ ചോർച്ചയും തട്ടിപ്പുകളും തടയുന്നതിനായി ടെലഗ്രാം ആപ്പിന് കേന്ദ്ര സർക്കാർ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ 22 വരെയാണ് ഈ നിയന്ത്രണം ബാധകമാവുക. ഇതിന്റെ ഭാഗമായി മെസ്സേജ് എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ജൂൺ 30 വരെ ഇന്ത്യയിൽ പ്രവർത്തനരഹിതമാക്കിയിട്ടുണ്ട്. കൂടാതെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച 'NEET paper leak' എന്ന പേരിലുള്ളവ ഉൾപ്പെടെ നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും അധികൃതർ നീക്കം ചെയ്തു. നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, ചോദ്യപേപ്പർ ലഭ്യമാക്കാമെന്ന രീതിയിൽ സോഷ്യൽ മീഡിയ വഴി നടക്കുന്ന പ്രചാരണങ്ങൾ പൂർണ്ണമായും വ്യാജമാണെന്നും വിദ്യാർത്ഥികൾ ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) വ്യക്തമാക്കി.

article-image

dszdsadsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed