നാഗ്പൂരിൽ വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് നേരെ ക്രൂര പീഡനവും നിർബന്ധിത മതപരിവർത്തനവും; രണ്ടുപേർ അറസ്റ്റിൽ
ഷീബ വിജയൻ
മുംബൈ: നാഗ്പൂരിൽ വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ സഹപാഠിയും സംഘവും ചേർന്ന് പീഡിപ്പിക്കുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും മന്ത്രവാദത്തിലൂടെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയും ചെയ്തതായി പരാതി. സംഭവത്തിൽ പ്രധാന പ്രതിയായ അയാസ് മദാരെ, ഇയാളുടെ കൂട്ടാളി അമീൻ ഷെയ്ഖ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട ഒരു മൗലവിയെ കണ്ടെത്തുന്നതിനായി പോലീസ് സംഘം നിലവിൽ മധ്യപ്രദേശിലേക്ക് തിരിച്ചു. പ്രതികൾ റിയൽ എസ്റ്റേറ്റ് ബിസിനസ് ചർച്ച ചെയ്യാനെന്ന വ്യാജേന ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി 24 കാരിയായ യുവതിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് യുവതിയെ നിർബന്ധപൂർവ്വം മന്ത്രവാദ ക്രിയകൾക്ക് വിധേയയാക്കുകയും മൗലവിയുടെ സാന്നിധ്യത്തിൽ മതം മാറ്റാൻ ശ്രമിക്കുകയുമായിരുന്നു എന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 2025 ഫെബ്രുവരി എട്ടിനാണ് സംഭവം നടന്നത്.
പ്രതികൾക്കെതിരെ ബലാത്സംഗം, നിരന്തരമായ ലൈംഗിക പീഡനം, പണം തട്ടിയെടുക്കൽ, ബ്ലാക്ക്‌മെയിലിംഗ്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിന് പുറമെ, മഹാരാഷ്ട്രയിലെ കർശനമായ മന്ത്രവാദ വിരുദ്ധ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികൾക്കെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്.
eswdedwsewew

