ജർമ്മൻ പ്രസിഡണ്ട് ഇന്ത്യയിൽ
ന്യൂഡൽഹി : നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മൻ പ്രസിഡണ്ട് ഫ്രാങ്ക് വാൾട്ടർ ൈസ്റ്റൻമയർ ഇന്ത്യയിലെത്തി. വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ അദ്ദേഹത്തെ സ്വീകരിച്ചു.
ഇന്ത്യയും ജർമ്മനിയം തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സന്ദർശനം. ഫ്രാങ്ക് വാൾട്ടറിനോപ്പം നിരവധി നയതന്ത്ര ഉദ്യോഗസ്ഥരും ഇന്ത്യയിലെത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഫ്രാങ്ക് വാൾട്ടർ വാരണസിയും ചെന്നൈയും സന്ദർശിക്കും. കഴിഞ്ഞ മേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമ്മനി സന്ദർശിച്ചിരുന്നു.

