ഇ​ന്ത്യ​ൻ വ്യോ​­​മ​സേ​­​ന​യി​ൽ‍ ച​രി​­​ത്രം കു​­​റി​­​ച്ച് അ​വ​നി­


ന്യൂഡൽഹി : യുദ്ധവിമാനം ഒറ്റയ്ക്ക് പറത്തുന്ന ആദ്യ ഇന്ത്യൻ വനിതാ പൈലറ്റായി അവനി ചതുർവേദി. ഇന്ത്യൻ വ്യോമസേനയിൽ ചരിത്രം കുറിച്ച് മിഗ്−21 ബിസോൺ യുദ്ധവിമാനമാണ് അവനി ഒറ്റയ്ക്ക് പറത്തിയത്. 

ഇന്ത്യൻ വ്യോമസേനയുടെ ഗുജറാത്തിലെ  ജാംനഗർ ബേസിൽനിന്നാണ് അവനി പറന്നുയർന്നത്. നേരത്തെ ഭാവൻ കാന്ത്, മോഹൻ സിംഗ് എന്നിവർക്കൊപ്പം അവനിയും സേനയിലെ ആദ്യ വനിതാ പോർ‍വിമാന പൈലറ്റുകളായി പാസിംഗ് ഔട്ട് പരേഡ്  പൂർത്തിയാക്കി ചരിത്രത്തിന്‍റെ ഭാഗമായിരുന്നു. 

ഹൈദരാബാദ് എയർ‌ ഫോഴ്‌സ് അക്കാദമിയിൽ‍ 150 മണിക്കൂറുകളോളം വിമാനം പറത്തി പരിശീലനത്തിന്‍റെ  ആദ്യഘട്ടം വിജകരമായി പൂർ‍ത്തിയാക്കിയ ശേഷമാണ് ഇവർ സേനയുടെ ഭഗമായത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed