റംലയെ­ നാ­ട്ടി­ലയക്കാ­നു­ള്ള ശ്രമം തു­ടങ്ങി­


മനാമ: ബഹ്‌റൈനിൽ ജോലി ചെയ്ത് വരുന്നതിനിടെ പക്ഷാഘാതം പിടിപെട്ട് അവശനിലയിൽ കഴിയുന്ന കൊച്ചി പള്ളുരുത്തി സ്വദേശി റംല അസീസിനെ നാട്ടിലേയ്ക്ക് അയക്കാനുള്ള ശ്രമത്തിലാണ് സാമൂഹ്യപ്രവർത്തകർ. 10 വർഷം മുൻപ് ബഹ്റൈനിലെത്തിയ ഇവർ വിവിധ വീടുകളിൽ പ്രസവ ശുശ്രൂഷയും വീട്ട് ജോലികളുമായി കഴിയുകയായിരുന്നു. അതിനിടയിൽ അസുഖം പിടിപെട്ട് നാട്ടിലേയ്ക്ക് പോയെങ്കിലും വീട്ടിലെ സാന്പത്തിക സ്ഥിതിയും അസുഖം പിടിപെട്ട മകന്റെ ചികിത്സയ്ക്കുമുള്ള പണം കണ്ടെത്തുന്നതിനുമായി വീണ്ടും ബഹ്റൈനിലേയ്ക്ക് മടങ്ങു‌‌കയായിരുന്നു. 

വിസ അനുവദിച്ച സ്വദേശിയാകട്ടെ വിസയ്ക്ക് വേണ്ടിയും പല കാരണങ്ങൾ പറഞ്ഞും റംലയോട് പണം വാങ്ങിക്കൊണ്ടിരുന്നു. അതിനിടയിലാണ് പക്ഷാഘാതം പിടിപെട്ടത്. വാടക കൊടുക്കാൻ പോലും നിവൃത്തിയില്ലാതെ, ഒരാൾക്ക് കഷ്ടിച്ച് കഴിച്ചുകൂട്ടാൻ കഴിയുന്ന മുറിയിൽ ഒരു വശം തളർന്ന അവസ്ഥയിൽ അവശയായി കഴിയുന്ന ഇവർ ഉസൈബ എന്ന സുമനസുള്ള സ്ത്രീയുടെ സംരക്ഷണയിലായിരുന്നു ഈ കുടുസ് മുറിയിൽ കഴിഞ്ഞിരുന്നത്. ചന്ദ്രൻ തിക്കോടി എന്ന സാമൂഹ്യ പ്രവർത്തകനാണ് റംലയുടെ അവസ്ഥ മറ്റ് സാമൂഹ്യ പ്രവർത്തകരെ അറിയിച്ചത്. തുടർന്ന് അസ്‌കർ പൂഴിത്തല, സുബൈർ കണ്ണൂർ, കെ.ആർ നായർ തുടങ്ങിയവരെല്ലാം ഇവരുടെ സഹായത്തിനെത്തുകയായിരുന്നു. 

കഴിഞ്ഞ രണ്ട് വർഷമായി സ്പോൺസർ ഇവർക്കെതിരെ റൺ എവേ കേസും കൊടുത്തിരിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ നിന്നും മനസ്സിലായ സാമൂഹ്യപ്രവർത്തകർ ഇന്നലെ ഇ‌വരെ ഇന്ത്യൻ എംബസിയിൽ ഹാജരാക്കി. ഇവരുടെ ശാരീരിക അവസ്ഥ പരിഗണിച്ചു കൊണ്ട് നാട്ടിലേയ്ക്ക് വിടാനുള്ള നടപടികൾക്കായുള്ള പ്രവർത്തനം നടന്നു കൊണ്ടിരിക്കുന്നു. പ്രതീക്ഷ ബഹ്‌റൈൻ സ്വരൂപിച്ച ധനസഹായം കഴിഞ്ഞ ദിവസം രക്ഷാധികാരി അസ്‌കർ പൂഴിത്തല റംലയ്ക്ക് കൈമാറി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed