വാ­ഹനാ­പകടത്തിൽ ബി­.ജെ­.പി­ എം.എൽ.എ കൊ­ല്ലപ്പെ­ട്ടു­


ലഖ്നൗ : യു.പിയിലെ സീതാപ്പൂരിലുണ്ടായ വാഹനാപകടത്തിൽ ബി.ജെ.പി എം.എൽ.എ കൊല്ലപ്പെട്ടു. ബിജ്നൂർ നൂർപുർ എം.എൽ.എയായ ലോകേന്ദ്ര സിംഗാണ് മരിച്ചത്.

എം.എൽ.എ സഞ്ചരിച്ചിരുന്ന ടയോട്ട ഫോർച്യൂണർ കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ലോകേന്ദ്ര സിംഗിന്റെ രണ്ട് അംഗരക്ഷകരും ട്രക്ക് ഡ്രൈവറും മരിച്ചു. എം.എൽ.എയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed