അഞ്ച് വയസുകാരിയെ പീഡിപ്പിച്ച രണ്ട് പേരെ ജനക്കൂട്ടം തല്ലിക്കൊന്നു
ഇറ്റാനഗർ : അഞ്ച് വയസുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ട് പേരെ ജനക്കൂട്ടം പൊലീസ് േസ്റ്റഷനിൽ നിന്നും വലിച്ചിറക്കി തല്ലിക്കൊന്നു. സഞ്ജയ് സോബർ (30), ജഗദീഷ് ലോഹർ (25) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ നിന്ന് വലിച്ചിറക്കി ജനങ്ങൾ തല്ലിക്കൊന്നത്. അരുണാചൽ പ്രദേശിലെ ലോഹിത്തിലാണ് സംഭവം.
ഫെബ്രുവരി 12നാണ് പ്രതികൾ രണ്ട് പേരും ചേർന്ന് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. തുടർന്ന് ഇവരെ വാക്രോ പൊലീസ് പിടികൂടുകയായിരുന്നു. കുറ്റം സമ്മതിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തിരുന്നു. ഇതിനിടെയാണ് ആയിരക്കണക്കിനോളം ജനങ്ങൾ േസ്റ്റഷനിൽ സംഘടിച്ചെത്തി പ്രതികളെ വലിച്ചിറക്കി നാട്ടുകാരുടെ മുന്നിൽ വച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ ചില പൊലീസുകാർക്ക് പരിക്കേറ്റതായി ഡി.ഐ.ജി അപൂർ ബിറ്റിൻ പറഞ്ഞു.
തെരുവിൽ നിന്ന് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തീയിട്ട് കത്തിക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരെത്തി തടയുകയായിരുന്നു. സംഭവത്തിൽ നിരവധി പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി േസ്റ്റഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.

