നാ­വി­കസേ­നയു­ടെ­ മൂ­ന്നാ­മത്തെ­ അന്തർ­വാ­ഹി­നി­ ഐ.എൻ.‍എസ് കരഞ്ച് നീ­റ്റി­ലി­റക്കി


മുംബൈ : നാവികസേനയുടെ ആക്രമണ ശേഷി വർദ്ധിപ്പിക്കുന്ന പുതിയ അന്തർവാഹിനി നീറ്റിലിറക്കി. പ്രൊജക്ട് 75ന്‍റെ ഭാഗമായി ഫ്രഞ്ച് സഹകരണത്തോടെ നിർമ്മിച്ച മൂന്നാമത്തെ സ്കോർപിൻ ക്ലാസ് അന്തർവാഹിനി ഐ.എൻ.എസ് കരഞ്ച് ആണ് ഇന്ന് പരീക്ഷണ യാത്രയ്ക്കായി കടലിലിറക്കിയത്. 

മുംബൈയിലെ മസഗോൺ ഡോക് യാർഡിൽ നാവികസേന ചീഫ് അഡ്മിറൽ സുനിൽ ലാന്പയുടെ നേതൃത്വത്തിലാണ് നീറ്റിലിറക്കൽ കർമ്മം നടന്നത്. 

ഐ.എൻ.എസ് കൽവാരി, ഐ.എൻ.എസ് ഖണ്ധേരി എന്നിവയുടെ പട്ടികയിലേക്ക് എത്തുന്ന കരഞ്ച് 2019 പകുതിയോടെ നാവിക സേനയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷ. ഫ്രഞ്ച് കന്പനിയായ ഡി.സി.എന്നുമായി സഹകരിച്ച് ആറ് ഡീസൽ ഇലക്ട്രിക് അന്തർവാഹിനികളാണ് ഇന്ത്യ നിർമ്മിക്കുന്നത്. 2017 ഡിസംബർ 14ന് ഇന്ത്യയുടെ ആദ്യത്തെ അന്തർവാഹിനിയായ ഐ.എൻ.എസ് കൽവാരി നാവിക സേനയ്ക്ക്് കൈമാറിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed