ആധാറുമായി ബന്ധപ്പെട്ട ആശങ്ക ഗുരുതരമെന്ന് സുപ്രീംകോടതി
ചെന്നൈ : ആധാറുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക ഗുരുതരമായ പ്രശ്നമാണെന്ന് സുപ്രീംകോടതി. ആധാറിലെ ആശങ്ക വളരെ വലിയ പ്രശ്നമാണ്. ഇത് പരിശോധിക്കപ്പെടേണ്ടതാണ്. അതോടൊപ്പം സർക്കാർ ആനുകൂല്യങ്ങൾ ഈ പദ്ധതിയിലൂടെ നൽകാൻ കഴിയുന്നതും പ്രധാനമാണ്. ആധാർ വീട്ടുപടിക്കൽ സേവനങ്ങളും ആനുകൂല്യങ്ങളും എത്തിക്കുന്നുവെന്നും ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. ഈ പദ്ധതിയുടെ ഗുണഫലം നിഷേധിക്കാനാവില്ല. എന്നാൽ ഇതിന്‍റെ ഭരണഘടനാപരമായ നിലനിൽപ്പാണ് കോടതി നിർണയിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

