കേജരിവാളിന്‍റെ വസതിയിൽ കയ്യേറ്റം : പരാതിയുമായി ബി.ജെ.പി
ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ വസതിയിൽ നടന്ന യോഗത്തിനിടെ എ.എ.പി എം.എൽഎമാർ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് ബി.ജെ.പി നേതാക്കൾ. സംഭവത്തിൽ അഞ്ച് എ.എ.പി എം.എൽ.എമാരെ പ്രതികളാക്കി ബി.ജെ.പി പോലീസിൽ പരാതി നൽകുകയും ചെയ്തു. ഡൽഹിയിലെ കച്ചവട സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്ന കോർപ്പറേഷൻ നടപടിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തുന്നതിനായാണ് ഒൗദ്യോഗിക വസതിയിൽ കേജരിവാൾ യോഗം വിളിച്ചുചേർത്തത്. മൂന്ന് എം.പിമാരും മൂന്ന് എം.എൽ.എമാരുമടക്കം എട്ടംഗ ബി.ജെ.പി സംഘമാണ് കേജരിവാളിന്‍റെ വസതിയിൽ യോഗത്തിനെത്തിയത്. എന്നാൽ യോഗം ആരംഭിച്ച് മിനിട്ടുകൾക്കുള്ളിൽ ഇവർ പുറത്തെത്തി എ.എ.പി എം.എൽ.എമാർക്കും മുഖ്യമന്ത്രിക്കുമെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നു. അതേസമയം ബി.ജെ.പി നേതാക്കൾക്ക് മാധ്യമങ്ങളെ ഭയമാണെന്നും യഥാർത്ഥ വിഷയത്തിൽനിന്ന് ബി.ജെ.പി ഒളിച്ചോടുകയാണെന്നും കേജരിവാൾ പ്രതികരിച്ചു.
താൻ അവർക്ക് ഇരിപ്പിടങ്ങളും ലഘുഭക്ഷണവും ഒരുക്കിയിരുന്നെന്നും തുറന്നു സംസാരിക്കാൻ അവസരവും നൽകിയെന്നും എന്നാൽ യഥാർത്ഥത്തിൽ പ്രശ്നം പരിഹരിക്കപ്പെടാൻ ബി.ജെ.പി ആഗ്രഹിക്കുന്നിെല്ല−ന്നും കേജരിവാൾ ആരോപിച്ചു. കച്ചവട സ്ഥാപനങ്ങൾ അടച്ചു പൂട്ടാനുളള ഉത്തരവ് േസ്റ്റ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകുമെന്നും കേജരിവാൾ കൂട്ടിച്ചേർത്തു.
ഇതിന് മറുപടിയുമായി ഡൽഹി ബി.ജെ.പി അദ്ധ്യക്ഷൻ മനോജ് തിവാരി രംഗത്തെത്തി. കേജരിവാൾ വീട്ടിൽവിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നെന്നും ഇത് നഗര നക്സൽ പ്രവർത്തനമാണെന്നും തിവാരി ആരോപിച്ചു.

