ഇ​ന്ത്യ​യു​­​ടെ­ മ​ര്യാ​­​ദ​യെ­ തെ​­​റ്റി​­​ദ്ധ​രി​­​ക്ക​രു​­​ത് : പാ​­​കി​­​സ്ഥാ​­​നോ​ട് രാ​­​ജ്നാ​ഥ് സിം​​ഗ്


മുർഷിദാബാദ് : ഇന്ത്യയുടെ മര്യാദയെ തെറ്റിദ്ധരിക്കരുതെന്ന് പാകിസ്ഥാനോട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. നിയന്ത്രണരേഖയിൽ വെടിനിർത്തൽ കാരാർ ലംഘിച്ച് പ്രകോപനം കൂടാതെ പാകിസ്ഥാൻ ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് രാജ്സാഥ് സിംഗിന്റെ പ്രസ്താവന. 

ബി.എസ്.എഫ് ഡയറക്ടർ ജനറലുമായി അതിർത്തിയിൽ ഫ്ളാഗ് മീറ്റിംഗ് നടത്തിയപ്പോൾ ആക്രമണം ഇനി ഉണ്ടാവില്ലെന്ന് പാക് സൈന്യം ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ ഇത് നിഷേധിച്ച് പാകിസ്ഥാൻ ആക്രമണം തുടരുകയാണ്. കൂടുതൽ പറയുന്നില്ല. ഇന്ത്യയുടെ സൗമ്യതയ്ക്കും മര്യാദയ്ക്കും പരിധിയുണ്ട്. എല്ലാ അയൽക്കാരുമായും നല്ല ബന്ധം പുലർത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ തങ്ങളുടെ മര്യാദയെ തെറ്റിദ്ധരിക്കരുത്. ഇന്ത്യ ദുർബലമായ രാജ്യമല്ല. വളരെ ശക്തമായ രാജ്യം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. 

അതിർത്തിയിൽ പാകിസ്ഥാൻ കഴിഞ്ഞ രണ്ടാഴ്ചയായി നടത്തുന്ന വെടിവെപ്പിൽ എട്ട് ഗ്രാമീണരടക്കം 14 പേർ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ചയും നിയന്ത്രണരേഖയിലെ രജൗരിയിലും ആക്രമണം ഉണ്ടായി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed