മൂന്ന് മരണങ്ങൾക്ക് കാരണക്കാരനായ ഡ്രൈവർക്ക് 500 ബഹ്‌റൈൻ ദിനാർ പിഴ


മനാമ : കഴിഞ്ഞ സെപ്റ്റംബറിലുണ്ടായ ട്രാഫിക് അപകടത്തിൽ മൂന്ന് പൗരന്മാർ മരിക്കാനിടയാക്കിയ  സംഭവത്തിൽ പ്രതിയായ ഡ്രൈവർക്ക് സുപ്രീം കോടതി 500 ബഹ്‌റൈൻ ദിനാർ പിഴ വിധിച്ചു. സാദിഖ് അൽ സബ്ബാ, ഹസ്സൻ അൽ സയ്യദ്, ആദിൽ ഫറാജ് എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. 2017 സെപ്തംബർ 24 ന് ആലിക്കടുത്ത് ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലാണ് സംഭവം. അപകടസമയത്ത് മൂന്നുപേരും ഹൈവേയുടെ ഒരു വശത്ത് മറ്റൊരു അപകടത്തെക്കുറിച്ചുള്ള ചർച്ചചെയ്ത് നിൽക്കുകയായിരുന്നു.  ഇവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ട്രാഫിക് പ്രോസിക്യൂഷൻ സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്തു. മനഃപൂർവമല്ലാത്ത  കൊലപാതകം, പൊതു, സ്വകാര്യ സ്വത്തുക്കൾക്ക് നാശനഷ്ടം വരുത്തുക, മറ്റ് ട്രാഫിക് കുറ്റങ്ങൾ എന്നിവയിൽ ഡ്രൈവർ കുറ്റാരോപിതനാണ്. തെറ്റായ ട്രാഫിക്ക് കീഴ്വഴക്കങ്ങളായാണ് ഈ അപകടത്തെ പരിഗണിക്കുന്നതെന്ന് ട്രാഫിക് ജനറൽ ഡയറക്ടറേറ്റിലെ ഗതാഗത അപകട, ലംഘനങ്ങളുടെ തലവൻ മേജർ അഹമ്മദ് സാദ് അൽ സാദി പറഞ്ഞു. റോഡിന് മധ്യഭാഗത്ത് നിന്നോ വണ്ടി നിർത്തിയോ അപകട സ്ഥലങ്ങൾ നിരീക്ഷിക്കുന്നത്  മരണത്തിലേക്കോ ഗുരുതരമായ പരിക്കുകളിലേക്കോ നയിച്ചേക്കാം എന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed