കോലാപൂരിൽ മിനി ബസ് പുഴയിലേക്കു മറിഞ്ഞ് 13 മരണം
മുംബൈ : മഹാരാഷ്ട്രയിലെ കോലാപൂരിൽ മിനി ബസ്, പഞ്ചഗംഗ നദിയിലേക്കു മറിഞ്ഞ് പതിമൂന്ന് പേർ മരിക്കുകയും മൂന്നു പേർക്കു പരുക്കേൽക്കുകയും ചെയ്തു, ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. 16 പേരാണ് ബസിൽ ഉണ്ടായിരുന്നത്. രത്നഗിരിയിൽ നിന്ന് കോലാപൂരിലേക്കു വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് നദിയിലേക്കു മാറിയുകയായിരുന്നു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം വഹിച്ചു.

